പാലക്കാട്: കാട്ടുപന്നി കുറുകെച്ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മറിഞ്ഞ് 3 യുവാക്കള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് ചിറ്റൂര്‍ ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. പാലക്കാട് സ്വദേശികളായ രോഹന്‍ രഞ്ജിത്ത് (24), രോഹന്‍ സന്തോഷ് (22), സനൂജ് (19) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ക്ക് കൂടി അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.
ചിറ്റൂരില്‍ നിന്നും മടങ്ങുന്നതിനിടെ കൊടുമ്പ് കല്ലിങ്കല്‍ ജംഗ്ഷനില്‍ വച്ചാണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട കാര്‍ മൈല്‍ക്കുറ്റിയിലും മരത്തിലും ഇടിച്ച ശേഷം പാടത്തേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ പെട്ടവരെല്ലാം ഉറ്റ സുഹൃത്തുക്കളാണ്. വാരാന്ത്യത്തില്‍ യാത്ര പോകുന്ന പതിവുണ്ടായിരുന്ന ഇവര്‍ അത്തരത്തിലൊരു യാത്രയ്ക്കിടെയാണ് അപകടത്തില്‍ പെട്ടത്.

പ്രാഥമിക പരിശോധനകളില്‍ പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Prathinidhi Online