കോട്ടയത്ത് സ്‌കൂള്‍ വിനോദയാത്ര സംഘത്തിന്റെ ബസ് മറിഞ്ഞു; 28 പേര്‍ക്ക് പരിക്ക്

പാല: നെല്ലാപ്പാറയില്‍ വിനോദ യാത്ര പോയ കുട്ടികളും അധ്യാപകരും അപകടത്തില്‍ പെട്ടു. തിരുവനന്തപുരം തോന്നക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ്സ് മറിഞ്ഞാണ് അപകടം. മൂന്നാറില്‍ നിന്നും വിനോദ യാത്ര കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴാണ് അപകടം. 28 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഇതില്‍ ആറുപേരുടെ നില ഗുരുതരമാണന്നും വിവരമുണ്ട്.

പുലര്‍ച്ചെ രണ്ടോടെയായിരുന്നു അപകടം പാലാ റോഡില്‍ കുറിഞ്ഞി ചൂരപ്പട്ട വളവിലാണ് അപകടം. മൂന്ന് ബസുകളിലായിട്ടായിരുന്നു സ്‌കൂളില്‍ നിന്നും യാത്ര പോയത്. 46 വിദ്യാര്‍ത്ഥികളും 4 അധ്യാപകരുമാണ് ബസിലുണ്ടായിരുന്നതെന്നാണ് വിവരം. പരിക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഒരു വശത്തേക്ക് മറിയുകയായിരുന്നു.

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …