അലനല്ലൂര്‍/ പാലക്കാട്: കനത്ത മഴയില്‍ ഭീമനാട്ട് ഭാഗത്ത് കനത്ത വെള്ളക്കെട്ട്. ശനിയാഴ്ച ഉച്ചയ്ക്ക് പെയ്ത ശക്തമായ മഴയിലാണ് കുമരംപുത്തൂര്‍ ഒലിപ്പുഴ റോഡില്‍ വെള്ളം കയറിയത്. റോഡിന്റെ നടുവില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഇരുഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ പറ്റാത്ത അവസ്ഥയാണ്.
മലയോര ഹൈവേയുടെ നിര്‍മ്മാണ പ്രവൃത്തികളുടെ ഭാഗമായി റോഡിന്റെ ഇരുഭാഗങ്ങളിലും അഴുക്കുചാല്‍ നിര്‍മിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇരുവശങ്ങളിലും അഴുക്കുചാലിന്റെ ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് ഉയര്‍ത്തിയിരിക്കയാണ്. ഇതിനിടയിലുള്ള ഭാഗത്താണ് വെള്ളക്കെട്ട്. റോഡ് പൊളിഞ്ഞു കിടക്കുന്ന ഭീമനാട് ക്ഷേത്രത്തിനും – ഭീമനാട് സെന്ററിനും ഇടയിലുള്ള ഭാഗത്താണ് വലിയ തോതില്‍ വെള്ളം കെട്ടിനില്‍ക്കുന്നത്. ബസ്സടക്കമുള്ള വാഹനങ്ങള്‍ പാറപ്പുറം വഴിയാണ് കടന്നുപോകുന്നത്. ഹിറ്റാച്ചി ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് വെള്ളം ഒഴുക്കി താല്‍ക്കാലികമായി ഗതാഗതം പുന:സ്ഥാപിച്ചിട്ടുണ്ട്. മഴ തുടര്‍ന്നും പെയ്താല്‍ വെള്ളക്കെട്ട് വീണ്ടും രൂപപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
Prathinidhi Online