പാലക്കാട്: പൊതുമരാമത്ത് പണികള്‍ നടക്കുന്നതിനാല്‍ വിവിധയിടങ്ങളില്‍ ഇന്നുമുതല്‍ ഗാതാഗത നിയന്ത്രണമേര്‍പ്പെടുത്തി. പുതുക്കോട് ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന കാരപ്പൊറ്റ- ചൂളിപ്പാടം (മാട്ടുവഴി സെന്റര്‍ മുതല്‍ ചൂളിപ്പാടം) ഭാഗത്ത് ടാറിങ് നടക്കുന്നതിനാല്‍ നവംബര്‍ 14 മുതല്‍ നവംബര്‍ 20 വരെ ഗതാഗതം ഭാഗികമായി തടസ്സപ്പെടും. 20ന് ശേഷം റോഡ് പൂര്‍ണതോതില്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് ആലത്തൂര്‍ പൊതുമരാമത്ത് വിഭാഗം അസി. എഞ്ചിനീയര്‍ അറിയിച്ചു.
നെന്മാറ ഒലിപ്പാറ റോഡില്‍ പുനരുദ്ധാരണ പ്രവര്‍ത്തി നടക്കുന്നതിനാല്‍ വ്യാഴാഴ്ച മുതല്‍ (നവംബര്‍ 13) ഗതാഗത നിയന്ത്രണമുണ്ടാവും. കണിമംഗലം മുതല്‍ തിരുവഴിയാട് നരസിംഹ മൂര്‍ത്തി ക്ഷേത്രം വരെയാണ് ഗതാഗത നിയന്ത്രണം. ദേശീയപാത ആലത്തൂര്‍ സെക്ഷന്‍ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിന് കീഴില്‍ സി.ആര്‍.എഫ് പ്രവൃത്തിയില്‍ ഉള്‍പ്പെട്ട പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. നെന്മാറ ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങള്‍ നെന്മാറ നെല്ലിയാമ്പതി റോഡില്‍ നിന്നും പേഴംപറ ജംഗ്ഷനില്‍ നിന്നും മരുതഞ്ചേരി വഴി പൂവച്ചോട് ജംഗ്ഷനില്‍ എത്തി ഒലിപ്പാറയിലേക്കും തിരുവഴിയാടിലേക്കും പ്രവേശിക്കാം. ഈ വഴി തന്നെ നെന്മാറായിലേക്കും തിരിച്ചു പോകേണ്ടതാണ്. ചെറിയ വാഹനങ്ങള്‍ കരിങ്കുളം കരിമ്പാറ നെന്മാറ വഴിയോ, പാളിയമംഗലം ആയിലൂര്‍ വഴിയോ തിരിഞ്ഞും പോകണമെന്ന് അസി.എഞ്ചിനീയര്‍ അറിയിച്ചു.
Prathinidhi Online