പാലക്കാട് ആദിവാസി സമൂഹത്തില്‍ പെട്ടയാളെ വെട്ടിക്കൊലപ്പെടുത്തി; കൃത്യത്തിനു പിന്നില്‍ മകളുമായുള്ള ബന്ധത്തെ ചോദ്യം ചെയ്തത്?

പാലക്കാട്: മകളുമായുള്ള യുവാവിന്റെ ബന്ധത്തെ ചോദ്യം ചെയ്തതിന് പിതാവിനെ വെട്ടിക്കൊന്നു. തളികക്കല്ല് ആദിവാസി ഉന്നതിയിലെ രാജാമണി (47) ആണ് കൊല്ലപ്പെട്ടത്. പ്രദേശവാസിയായ രാഹുല്‍ എന്നയാളാണ് സംഭവത്തിന് പിന്നിലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇയാളെ പോലീസ് തിരയുകയാണ്. തന്റെ മകളുമായുള്ള രാഹുലിന്റെ ബന്ധത്തെ രാജാമണി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കൊലപാതകം.

മകരവിളക്കുമായി ബന്ധപ്പെട്ട് ഉന്നതിയില്‍ പൂജ നടക്കുന്നതിനിടെ വെട്ടുകത്തിയുമായി വന്ന രാഹുല്‍ രാജാമണിയുടെ കഴുത്തിന് വെട്ടുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. രാത്രി 9 മണിയോടെയായിരുന്നു സംഭവം. മംഗലം ഡാം പോലീസ് സ്ഥലത്തെത്തി മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …