പാലക്കാട് കാണാതായ ഇരട്ടക്കുട്ടികളെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: അണിക്കോടു നിന്ന് ഇന്നലെ കാണാതായ ഇരട്ടക്കുട്ടികളെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ ലക്ഷ്മണന്‍, രാമന്‍ എന്നിവരാണ് മരിച്ചത്. ലങ്കേശ്വരം ശിവക്ഷേത്രത്തിലെ കുളത്തില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം. ശനിയാഴ്ച വൈകുന്നേരം മുതല്‍ കുട്ടികളെ കാണാനില്ലായിരുന്നു. ഇലക്ട്രിക് സ്‌കൂട്ടറില്‍ വീട്ടില്‍ നിന്നും ഇരുവരും പുറത്തേക്ക് പോയിരുന്നു. എന്നാല്‍ പിന്നീട് കുട്ടികളുടെ വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

അന്വേഷണം നടക്കുന്നതിനിടെ ക്ഷേത്രക്കുളത്തിന്റെ കരയില്‍ നിന്നും രാമന്റെ വസ്ത്രങ്ങള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഇന്ന് രാവിലെ നടത്തിയ തിരച്ചിലില്‍ ആദ്യം ലക്ഷ്മണന്റെ മൃതദേഹം കണ്ടെത്തി. പിന്നാലെ രാമന്റെ മൃതദേഹവും ലഭിച്ചു. കുട്ടികള്‍ക്ക് നീന്തല്‍ അറിയില്ലെന്നാണ് വിവരം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …