പത്തനംതിട്ട: കാമുകിയുടെ വീട്ടുകാരുടെ മതിപ്പു നേടാന്‍ വാഹനാപടം സൃഷ്ടിച്ച യുവാവും സുഹൃത്തും അറസ്റ്റില്‍. കോന്നി സ്വദേശികളായ രഞ്ജിത്ത് – അജാസ് എന്നിവരാണ് അറസ്റ്റിലായത്. ഡിസംബര്‍ 23നായിരുന്നു സംഭവം. അടൂരില്‍ നിന്നും വീട്ടിലേക്കു പോകുന്ന വഴി പ്രതികള്‍ മനപ്പൂര്‍വ്വം യുവതിയെ ഇടിച്ചിടുകയും പിന്നീട് രക്ഷകരായെത്തി യുവതിയുടേയും കുടുംബത്തിന്റേയും പ്രീതി നേടാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.
23നാണ് അടൂര്‍ സ്വദേശിയായ യുവതിക്ക് വാഹനാപകടം സംഭവിക്കുന്നത്. കോച്ചിംങ് ക്ലാസ് കഴിഞ്ഞ് അടൂരില്‍ നിന്നും സ്‌കൂട്ടറില്‍ യുവതി വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടത്തില്‍ പെട്ടത്. ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയിരുന്നു. എന്നാല്‍ പിന്നാലെയെത്തിയ രഞ്ജിത്ത് യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവാണെന്ന് പറഞ്ഞാണ് രഞ്ജിത്ത് നാട്ടുകാരെ കബളിപ്പിച്ച് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നത്. അപകടം നടന്നയുടനെ ഭര്‍ത്താവാണെന്ന് പറഞ്ഞ് യുവാവെത്തിയത് നാട്ടുകാരില്‍ സംശയത്തിനിടയാക്കിയിരുന്നു.
അപകടത്തിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് വാഹനാപകട നാടകം പുറത്തറിയുന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നിരുന്നു. യുവാവിനും സുഹൃത്തിനുമെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
Prathinidhi Online