കണ്ണൂര്‍: റീല്‍സ് ചിത്രീകരിക്കാനായി ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ നിര്‍ത്തിച്ച പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. വ്യാഴാഴ്ച പുലര്‍ച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയില്‍ വച്ചാണ് സംഭവം. റീല്‍സെടുക്കാന്‍ എറണാകുളം – പൂണൈ എക്‌സ്പ്രസിന്റെ മുന്‍പില്‍ ചുവപ്പ് വെളിച്ചം കത്തിച്ച് കാട്ടി നിര്‍ത്തിക്കുകയായിരുന്നു. അപായ സിഗ്നലാണെന്ന കരുതി ലോക്കോ പൈലറ്റ് ട്രെയിന്‍ ഉടനടി നിര്‍ത്തുകയായിരുന്നു.
കേസ് കണ്ണൂര്‍ പോലീസായിരുന്നു അന്വേഷിച്ചിരുന്നത്. അറസ്റ്റു ചെയ്ത വിദ്യാര്‍ത്ഥികളെ പോലീസ് ജാമ്യത്തില്‍ വിട്ടിട്ടുണ്ട്. ദൃശ്യങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. കൂടുതല്‍ പേര്‍ ഇത് അനുകരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ദൃശ്യങ്ങള്‍ പുറത്തു വിടില്ലെന്നാണ് പോലീസ് തീരുമാനം.
Prathinidhi Online