തിരുവനന്തപുരം കോര്‍പറേഷന്‍: കെ.എസ് ശബരീനാഥന്‍ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയാകും

തിരുവനന്തപുരം: ഒറ്റയ്ക്ക് ഭരണം നേടാനുള്ള അംഗ ബലമില്ലെങ്കിലും തിരുവനന്തപുരം കോര്‍പറേഷനിലേക്ക് മത്സരിക്കാനൊരുങ്ങി യുഡിഎഫും എല്‍ഡിഎഫും. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ.എസ് ശബരീനാഥന്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായും മേരി പുഷ്പം ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥിയായും മത്സരിക്കും. യുഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം.

മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് സിപിഎമ്മും വ്യക്തമാക്കിയിട്ടുണ്ട്. പുന്നക്കാമു?ഗള്‍ കൗണ്‍സിലറും സിപിഐഎം ജില്ലാ കമ്മിറ്റി അംഗവുമായ ആര്‍.പി ശിവജി ആയിരിക്കും പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി. മത്സരിക്കാതെ മാറി നില്‍ക്കുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി ജില്ലാ ഘടകം. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി എസ് പി ദീപക്കിനെയും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി മുന്‍ മേയര്‍ ശ്രീകുമാറിനെയും ജില്ലാ കമ്മിറ്റി തിരഞ്ഞെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പ്രിയദര്‍ശിനിയെയും വൈസ് പ്രസിഡന്റായി ബി പി മുരളിയെയും തീരുമാനിച്ചു.

അതേസമയം ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി ആരാണെന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. കോര്‍പറേഷനിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി സ്ഥാനാര്‍ത്ഥിയായി വി.വി രാജേഷോ ആര്‍.ശ്രീലേഖയോ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി വരാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

 

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …