തിരഞ്ഞെടുപ്പിലെ പരാജയം; ആത്മഹത്യയ്ക്ക് ശ്രമിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി മരിച്ചു

തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി മരിച്ചു. തിരുവനന്തപുരം ചെറിയകോണി സ്വദേശി വിജയകുമാരന്‍ നായരാണ് (59) മരിച്ചത്. അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂര്‍ വാര്‍ഡില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചത്. ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ തൂങ്ങി മരിക്കാന്‍ ശ്രമിക്കുകയായിരുന്നു.

മരത്തില്‍ തൂങ്ങിമരിക്കാനുള്ള ശ്രമം മകന്‍ കാണുകയും പെട്ടെന്ന തന്നെ വിജയകുമാരനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. വിജയകുമാരന്‍ നായര്‍ക്ക് മൂന്നാംസ്ഥാനത്ത് എത്താനേ കഴിഞ്ഞിരുന്നുള്ളു. തിരഞ്ഞെടുപ്പില്‍ തോറ്റ മനോവിഷമം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …