തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം; 4 കോർപറേഷനുകളിൽ മുന്നിൽ

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ മുന്നേറ്റം. ഗ്രാമപഞ്ചായത്തടക്കമുള്ള എല്ലാ മേഖലയിലും യുഡിഎഫ് മുന്നേറുകയാണ്.  ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്,മുൻസിപ്പാലിറ്റി, കോര്‍പ്പറേഷൻ തുടങ്ങി എല്ലാ മേഖലയിലും യുഡിഎഫാണ് ലീഡ് ചെയ്യുന്നത്. 2010ന് ശേഷമുള്ള മികച്ച പ്രകടനമാണ് മുന്നണി എല്ലായിടത്തും കാഴ്ച വയ്ക്കുന്നത്. എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലടക്കം വൻ മുന്നേറ്റമാണ് യുഡിഎഫ് നടത്തുന്നത്.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലടക്കം സ്വാധീനം ചെലുത്തുന്ന വ്യക്തമായ സൂചനയാകും തദ്ദേശ ഫലമെന്നാണ് വിശകലനം. എൽഡിഎഫിന്  തിരിച്ചടി നേരിടുമ്പോൾ ബി.ജെ.പിക്കും തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നേറ്റം കാഴ്ച വെ ക്കാനായിട്ടുണ്ട്. മുൻപ് 23 പഞ്ചായത്തുകളിൽ ലീഡ് നേടിയ സ്ഥാനത്ത് ഇത്തവണ 33 പഞ്ചായത്തുകളിലാണ് ബി.ജെ.പിക്ക് ലീഡുള്ളത്. ഇതിനു പുറമേ തിരുവനന്തപുരം കോർപ്പറേഷനിലും ബി.ജെ.പി. ലീഡ് നിലനിർത്തുന്നുണ്ട്.

കോർപറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം

കോർപ്പറേഷനുകളിൽ യുഡിഎഫ് ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. എൽഡിഎഫിന്റെ കയ്യിലുണ്ടായിരുന്ന കൊല്ലം കോർപറേഷനിൽ യുഡിഎഫ് ആണ് മുന്നേറുന്നത്. കൊച്ചി നഗരസഭയിലും യുഡിഎഫ് ഭരണത്തിലേക്കെന്ന സൂചനകളാണ് ആദ്യ മണിക്കൂറുകളിൽ. തൃശൂർ, കോല്ലം, കോഴിക്കോട്, കൊച്ചി കോർപ്പറേഷനുകളിലാണ് യു‍ഡിഎഫ് മുന്നേറ്റം. തൃശൂരിൽ 45 സീറ്റിൽ യുഡിഎഫും 28 സീറ്റിൽ എൽഡിഎഫും മുന്നിലാണ്. കണ്ണൂരിലും യുഡിഎഫ് മുന്നേറുകയാണ്. കോഴിക്കോട് അപ്രതീക്ഷിതമായി യുഡിഎഫ് മുന്നേറ്റം കണ്ടെങ്കിലും എൽഡിഎഫ് തിരിച്ചുവരവിന്റെ സൂചനകളുണ്ട്.

അതേസമയം പാലക്കാട് നഗരസഭയിൽ എൻ ഡി എ സഖ്യം കനത്ത തിരിച്ചടിയാണ് നേ രിടുന്നത്. എന്നാൽ തിരുവനന്തപുരത്ത് എൻഡിഎ ആണ് ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കണ്ണൂർ ഒഴികെ അ‍ഞ്ച് കോർപ്പറേഷനുകളും എൽഡിഎഫിനായിരുന്നു ജയം.

 

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …