പാലക്കാട്: വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 50 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വി.ഡിയുടെ പ്രഖ്യാപനം. ഫെബ്രുവരി ആദ്യഘട്ടത്തോടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസം കെപിസിസി നേതൃയോഗം ചേരുമെന്നും അതിനു പിന്നാലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് കടക്കാനുമാണ് പാര്‍ട്ടിയില്‍ ആലോചന.
പ്രതിപക്ഷ നേതാവ് നയിക്കുന്ന കേരള യാത്രയുടെ സമാപനത്തോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക പുറത്തു വിട്ടേക്കും. യാത്രയില്‍ ജനങ്ങളുടെ അടുത്ത് നിന്നും ലഭിക്കുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ച് പ്രകടന പത്രിക പുറത്തിറക്കാനാണ് ആലോചന. ഓരോ മണ്ഡലങ്ങളേയും പ്രത്യേകം പഠിച്ച് വിജയ സാധ്യതയും മറ്റും പരിഗണിച്ചാകും സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുകയെന്നും വി.ഡി പറഞ്ഞു.
Prathinidhi Online