കുടുംബശ്രീ ജില്ലാ മിഷനില്‍ ഒഴിവുകള്‍; മൂന്ന് വര്‍ഷത്തേക്ക് കരാര്‍ നിയമനം

പാലക്കാട്: കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ 2025-26 സാമ്പത്തിക വര്‍ഷത്തേക്ക് ഇന്റഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്ററുകള്‍ (ഐ.എഫ്.സി) ആരംഭിക്കുന്നതിന്റെ ഭാഗമായി ഐ.എഫ്.സി ആങ്കര്‍, സീനിയര്‍ സി ആര്‍ പി തസ്തികകളിലേക്ക് നിയമനം നടത്തുന്നു. വെള്ളിനേഴി, നാഗലശ്ശേരി, മലമ്പുഴ എന്നീ സിഡിഎസ്സുകള്‍ക്ക് കീഴില്‍ മൂന്നു ക്ലസ്റ്ററുകളാണ് ആരംഭിക്കുന്നത്. ഈ തസ്തികകളിലേക്കുള്ള നിയമനം മൂന്ന് വര്‍ഷത്തേക്കായിരിക്കും. എല്ലാ വര്‍ഷവും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നവര്‍ക്ക് തുടര്‍ നിയമനം നല്‍കും.

ഐ.എഫ്.സി ആങ്കര്‍ തസ്തികയിലേക്ക് വി.എച്ച്.എസ്.സി (അഗ്രി)/ ഡിഗ്രി/ ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചര്‍, അലൈഡ് സയന്‍സസ് എന്നിവയില്‍ ഏതെങ്കിലും യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൃഷിയിലോ ഫാം ബേസ്ഡ് ലൈവ്ലിഹുഡിലോ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം, എക്സ്സ്റ്റന്‍ഷന്‍ ആന്റ് മാര്‍ക്കറ്റിങ് എന്നിവയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. മേല്‍പ്പ യോഗ്യതയുള്ളവരെ ലഭിക്കാത്ത പക്ഷം മറ്റ് വിഷയങ്ങളില്‍ ഡിഗ്രിയുള്ളവരെയും പരിഗണിക്കും. എന്നാല്‍ ഇവര്‍ക്ക് കാര്‍ഷിക മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഉണ്ടായിരിക്കണം. അതാത് ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

സീനിയര്‍ സി.ആര്‍.പി തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ കൃഷി സഖി/ പശു സഖി/ അഗ്രി സി.ആര്‍.പി എന്ന നിലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവരായിരിക്കണം. സി.ആര്‍.പിയുടെ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് മുന്‍ഗണന ലഭിക്കും. കുടുംബശ്രീ അംഗത്വം, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷകള്‍ അതത് സി.ഡി.എസ്സില്‍ ഒക്ടോബര്‍ 31-നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491-2505627.

 

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …