പാലക്കാട്: അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളി ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ നീതിയുക്തവും സമഗ്രവുമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ-സാംസ്‌കാരിക-മനുഷ്യാവകാശ സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. തൃശൂരിലുള്‍പ്പെടെ പ്രതിഷേധ യോഗങ്ങളും നടന്നു. വിഷയത്തില്‍ സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായിട്ടുണ്ട്.
സംഭവം ഞെട്ടിക്കുന്നതും പരിഷ്‌കൃത സമൂഹത്തിന് അപമാനകരവും അപലപനീയവുമാണെന്നായിരുന്നു ഡിവൈഎ്‌ഐ വിഷയത്തില്‍ പ്രതികരിച്ചത്. മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് സര്‍ക്കാര്‍ അടിയന്തിര സഹായങ്ങള്‍ നല്‍കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ക്രൂരമായ കൊലപാതകമാണ് വാളയാറില്‍ നടന്നത്. ക്രൂരകൃത്യം നടത്തിയവര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. കൊലപാതകത്തില്‍ പോലീസ് അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ RSS- BJP പ്രവര്‍ത്തകരാണെന്നും പ്രസ്താവനയില്‍ പറയുന്നു. കേരളം പോലെ അതിഥി തൊഴിലാളികളെ കരുതലോടെ കണ്ട് പോരുന്ന ഒരു സംസ്ഥാനത്തിന് ഒരു നിലക്കും അംഗീകരിക്കാന്‍ കഴിയാത്ത ക്രൂര കൃത്യമാണ് വാളയാറില്‍ നടന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണം. ഇത്തരത്തിലുള്ള ആള്‍ക്കൂട്ട വിചാരണകള്‍ക്കും അക്രമത്തിനുമെതിരെ പൊതുബോധം വളര്‍ത്താന്‍ ജാഗ്രതയോടെ പൊതു സമൂഹം ഇടപെടണം. മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് സര്‍ക്കാര്‍ അടിയന്തിര സഹായങ്ങള്‍ നല്‍കണമെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു എന്നായിരുന്നു പ്രസ്താവനയില്‍.
Prathinidhi Online