ബോളിവുഡ് താരം ധര്‍മേന്ദ്ര അന്തരിച്ചു

മുംബൈ: ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര(89) അന്തരിച്ചു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ആറ് പതിറ്റാണ്ട് ബോളിവുഡ് അടക്കി ഭരിച്ച ധര്‍മേന്ദ്ര മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രാജ്യം പത്മഭൂഷണന്‍ നല്‍കി ആദരിച്ചിട്ടുണ്ട്. നടി ഹേമമാലിനിയാണ് ഭാര്യ.

1960ല്‍ ‘ദില്‍ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് സിനിമ ജീവിതം തുടങ്ങുന്നത്. ഷോലെ, ധരംവീര്‍, ചുപ്‌കേ, ഡ്രീം ഗേള്‍ തുടങ്ങിയ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായി. അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബര്‍ 25ന് റിലീസ് ചെയ്യാനിരിക്കെയാണ് അന്ത്യം. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ ഡിയോള്‍ എന്നിവരുള്‍പ്പെടെ ആറ് മക്കളുണ്ട്. പ്രകാശ് കൗര്‍ ആണ് ആദ്യ ഭാര്യ.

comments

Check Also

ചക്രവാതച്ചുഴി: നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു. ജനുവരി 9 മുതല്‍ 12 വരെയുള്ള തീയതികളില്‍ നേരിയ / ഇടത്തരം …