വൈറ്റമിന്‍ ഡി അറിയേണ്ടതെല്ലാം

വൈറ്റമിന്‍ ഡി അഥവാ Sunshine Vitamin നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതമായ ഒരു വൈറ്റമിന്‍ ആണ്. വൈറ്റമിന്‍ ഡിയുടെ കുറവ് ഇപ്പോള്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

വൈറ്റമിന്‍ ഡി എവിടെ നിന്ന് ലഭിക്കുന്നു?

വൈറ്റമിന്‍ ഡി പ്രധാനമായും സൂര്യന്റെ പ്രകാശത്തില്‍ നിന്നാണ് ലഭിക്കുന്നത്. രാവിലെ 10 മണിമുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സൂര്യരശ്മികള്‍ നമ്മുടെ ത്വക്കില്‍ പതിക്കുമ്പോള്‍ നമ്മുടെ ശരീരം വൈറ്റമിന്‍ ഡി ഉണ്ടാക്കുന്നു. വീട്ടിലിരുന്നും ഓഫീസിലിരുന്നും ജോലി ചെയ്യുന്ന പല ആളുകളിലും വൈറ്റമിന്‍ ഡി കുറയുന്നതായി കാണുന്നുണ്ട്.


ഭക്ഷണ വസ്തുക്കളായ പാല്‍, ചീസ്, ബട്ടര്‍, മീന്‍, whole grainsലും വൈറ്റമിന്‍ ഡി ഉണ്ട്. പക്ഷേ നമ്മുടെ ശരീരത്തിന് വേണ്ടിയുള്ള അളവ് ഇല്ലെന്ന് മാത്രം.

വൈറ്റമിന്‍ ഡിയുടെ കുറവുമൂലം ഉണ്ടാകുന്ന അവസരങ്ങള്‍

വൈറ്റമിന്‍ ഡി കുറയുന്നതു മൂലം കുട്ടികളില്‍ റിക്കെറ്റ്‌സ് (Rickets) എന്ന അസുഖം കാണപ്പെടുന്നു. കാലുകള്‍ മുട്ടിന്റെ താഴെ വളയുകയും writs ന്റെ ഭാഗം വീതിയാകുകയും വാരിയെല്ല് ഉന്തി വരികയുമാണ് പ്രധാന ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ വൈറ്റമിന്‍ ഡി ട്രീറ്റ്‌മെന്റ് ഡോസില്‍ കൊടുക്കേണ്ടതായി വരും. വൈറ്റമിന്‍ ഡി പലവിധ അസുഖങ്ങളുമായും ബന്ധം പുലര്‍ത്തുന്നു എന്ന് പ ഠനം കണ്ടെത്തിയിരിക്കുന്നു.

  • ബി.പി കുറയുന്നതിന്
  • ഫ്രാക്ചര്‍ ഉണ്ടാകാതിരിക്കാന്‍ സഹായിക്കും
  • ആസ്ത്മയ്, അലര്‍ജി എന്നിവ കുറയാന്‍ സഹായിക്കും
  • പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും

വൈറ്റമിന്‍ ഡി അധികമായാല്‍ ദോഷമാണോ?
വൈറ്റമിന്‍ ഡി നമ്മുടെ ശരീരം സ്‌റ്റോര്‍ ചെയ്യുന്നതു മൂലം, ഇതിന്റെ അളവ് ഒരു പരിധിയില്‍ കൂടിയാല്‍ അത് നമ്മുടെ ശരീരത്തെ ദോഷകരമായി ബാധിക്കും. അതുകൊണ്ടു തന്നെ ഒരു ഡോക്ടറിനെ കണ്ട് രോഗ ലക്ഷണങ്ങള്‍ മനസ്സിലാക്കി ബ്ലഡ് ലെവല്‍ ചെക്ക് ചെയ്തതിനു ശേഷം മാത്രമേ വൈറ്റമിന്‍ ഡി ഗുളികകള്‍ കഴിക്കാവൂ.

comments

Check Also

സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ച്‌ഐവി; രോഗബാധ 8നും 14നും ഇടയിലുള്ളവര്‍ക്ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ച്‌ഐവി സ്വിരീകരിച്ചു. സത്‌ന ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ …