തിരുവനന്തപുരം മേയറായി വി.വി രാജേഷ് സത്യപ്രതിജ്ഞ ചെയ്തു; ലഭിച്ചത് 51 വോട്ടുകള്‍

തിരുവനന്തപുരം: കോര്‍പറേഷന്‍ മേയറായി ബിജെപിയുടെ വി.വി രാജേഷ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. 50 ബിജെപി അംഗങ്ങളുടേയും ഒരു സ്വതന്ത്രന്റേയും വോട്ടുകള്‍ നേടിയാണ് വിജയം. എം ആര്‍ ഗോപനാണ് വി വി രാജേഷിന്റെ പേര് നിര്‍ദേശിച്ചത്. വി ജി ഗിരികുമാര്‍ പിന്‍താങ്ങി. തിരുവനന്തപുരം തിലകമണിഞ്ഞെന്നാണ് വിജയത്തോട് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.എസ് ശബരീനാഥന് 17 വോട്ടുകളും എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി ആര്‍.പി ശിവജിക്ക് 29 വോട്ടുകളും ലഭിച്ചു. കോണ്‍ഗ്രസിന്റെ രണ്ട് വോട്ട് അസാധുവാണ്. സാധു വോട്ട് 97. ഒപ്പ് ഇട്ടതിലെ പിഴവ് മൂലമാണ് വോട്ട് അസാധുവായത്. കെ ആര്‍ ക്ലീറ്റസ്, ലതിക എന്നിവരുടെ വോട്ടാണ് അസാധു ആയത്. ക്ലീറ്റസ് കൗണ്‍സിലിലെ മുതിര്‍ന്ന അംഗമാണ്. സ്വതന്ത്രരില്‍ ഒരാള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നിട്ടുണ്ട്.

കോണ്‍ഗ്രസ് വിമതനായ സുധീഷ് കുമാറാണ് വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നത്. ആര്‍ക്കും പിന്തുണ നല്‍കുന്നില്ലെന്നായിരുന്നു സുധീഷ് കുമാര്‍ പറഞ്ഞത്. ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായി മുന്‍ ഡിജിപി ആര്‍.ശ്രീലേഖയുടെ പേരും സജീവ പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം നറുക്ക് വി.വി രാജേഷിന് വീഴുകയായിരുന്നു. ഇതില്‍ ശ്രീലേഖയ്ക്ക് കടുത്ത അതൃപ്തി ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …