ആള്‍ക്കൂട്ട കൊലപാതകം: രാംനാരായണിന്റെ മൃതദേഹം ഏറ്റെടുക്കില്ല; 25 ലക്ഷം നഷ്ടപരിഹാരം വേണം- കുടുംബം

പാലക്കാട്: അട്ടപ്പള്ളത്തെ ആള്‍ക്കൂട്ട കൊലപാതകത്തിനിരയായ ഛത്തീസ്ഗഡ് സ്വദേശി രാം നാരായണന്റെ (31) മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം. എസ്.സി, എസ്.ടി നിയമപ്രകാരം കേസെടുക്കണമെന്നും കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കുടുംബം ആവശ്യപ്പെട്ടു. നഷ്ടപരിഹാരം ലഭ്യമാകുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്നും അതുവരെ കേരളത്തില്‍ തുടരുമെന്നും കുടുംബം വ്യക്തമാക്കി.

ഡിസംബര്‍ 18നാണ് രാം നാരായണനെ മോഷ്ടാവെന്ന് ആരോപിച്ച് സംഘം ചേര്‍ന്ന് ആളുകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ ഇദ്ദേഹം ചോരതുപ്പി മണിക്കൂറുകളോളം റോഡില്‍ കിടന്നിരുന്നു. 4 മണിക്കൂറിന് ശേഷമാണ് രാം നാരായണിനെ പോലീസെത്തി ആശുപത്രിയിലെത്തിക്കുന്നത്. എന്നാല്‍ രാത്രിയോടെ മരണം സംഭവിച്ചു. അതിക്രൂരമായ മര്‍ദ്ദനത്തിനാണ് രാംനാരായണ്‍ വിധേയനായതെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ അടി കിട്ടാത്ത ഭാഗങ്ങള്‍ ഇല്ലെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത പോലീസ് സര്‍ജന്‍ പ്രതികരിച്ചിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

 

 

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …