കൊച്ചി: തമ്മനത്ത് കുടിവെള്ള സംഭരണിയുടെ പാളി തകര്‍ന്ന് വീടുകളില്‍ വെള്ളം കയറി. പല വീടുകളുടേയും മതിലുകള്‍ തകരുകയും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. 1.35 കോടി ലിറ്റര്‍ ശേഷിയുള്ള വാട്ടര്‍ അതോറിറ്റിയുടെ ടാങ്കാണ് പുലര്‍ച്ചെ 3 മണിയോടെ തകര്‍ന്നത്. കൊച്ചി നഗരത്തില്‍ ജലവിതരണം മുടങ്ങിയിട്ടുണ്ട്. ടാങ്കിന് പിന്നിലായുള്ള പത്തോളം വീടുകളിലാണ് വെള്ളം കയറിയത്.

കോര്‍പറേഷന്റെ 45ാം ഡിവിഷനിലെ 40 വര്‍ഷത്തിലേറെ പഴക്കമുള്ള ടാങ്കാണ് തകര്‍ന്നത്. അപകടസമയത്ത് 1.15 കോടി ലിറ്റര്‍ വെള്ളം ടാങ്കിലുണ്ടായിരുന്നെന്നാണ് കണക്ക്. രണ്ട് ക്യാബിനുള്ള ടാങ്കിലെ ഒരു ക്യാബിന്റെ ഭിത്തിയാണ് തകര്‍ന്നത്. പുലര്‍ച്ചെ നടന്ന അപകടമായതിനാല്‍ സമീപത്തുള്ള വീടുകളില്‍ വലിയ ദുരിതമാണ് അപകടത്തെ തുടര്‍ന്നുണ്ടായത്. വാഹനങ്ങള്‍ ഒഴുകിപ്പോകുകയും വീട്ടുപകരണങ്ങള്‍ നശിക്കുകയും ചെയ്തു. ചെറിയ റോഡുകളിലുള്‍പ്പെടെ വെള്ളം കയറിയിട്ടുണ്ട്.
വാട്ടര്‍ അതോറിറ്റി, കുസാറ്റ് എഞ്ചിനീയറിങ് വിഭാഗം എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.
Prathinidhi Online