സംസ്ഥാനത്തുടനീളം മഴയ്ക്ക് സാധ്യത; തണുത്ത കാലാവസ്ഥ തുടരും

പാലക്കാട്: സംസ്ഥാനത്തുടനീളം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തിപ്പെടുമെങ്കിലും ജില്ലകളിലൊന്നും മുന്നറിയിപ്പ് നൽകിയിട്ടില്ല. അതേസമയം ഡിറ്റ് വാ ചുഴലിക്കാറ്റിൻ്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ തണുപ്പു തുടരുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളെ അപേക്ഷിച്ച് തെക്കൻ ജില്ലകളിൽ തണുപ്പ് കൂടുതലായി അനുഭവപ്പെട്ടുന്നുണ്ട്. ചുഴലിക്കാറ്റിൻ്റെ ഭാഗമായുള്ള മേഘങ്ങളുടെ സ്വാധീന ഫലമായി പകൽ സമയത്ത് പോലും തണുത്ത കാലാവസ്ഥയാണ് പലയിടങ്ങളിലും.

കേരളത്തിൽ രാത്രിയും പുലർച്ചെയുമാണ് തണുപ്പ് അനുഭവപ്പെടുന്നത്. ഞായറാഴ്ച ഉച്ചവരെ ഇത്തരത്തിൽ തണുത്ത കാലാവസ്ഥ തുടരുമെന്നും അതിന് ശേഷം മേഘങ്ങൾ നീങ്ങി തുടങ്ങുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …