തിരുവനന്തപുരം: ക്രിസ്മസും പുതുവത്സരവും പ്രമാണിച്ച് ഡിസംബറിലെ ക്ഷേമപെന്‍ഷന്‍ ഈ മാസം 15 മുതല്‍ വിതരണം ചെയ്യും. സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് വര്‍ധിപ്പിച്ച 2000 രൂപയാണ് ലഭിക്കുക. ഇതിനായി 1045 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.
62 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുന്നത്. 26.62 ലക്ഷം ആളുകള്‍ക്ക് ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തിയും കൈമാറും.
comments
Prathinidhi Online