പാലക്കാട്: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ വ്യാഴാഴ്ച്ച മുതല്‍ വിതരണം ചെയ്യും. രണ്ടുമാസത്തെ തുകയായ 3,600 രൂപയാണ് ലഭിക്കുക. കുടിശികയായിട്ടുള്ള 1,600 രൂപയും നവംബറിലെ 2,000 രൂപയും ചേര്‍ത്താണ് വിതരണം ചെയ്യുന്നത്. സംസ്ഥാനത്താകെ 63,77,935 പേര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക.
ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ ഒരുമാസം 900 കോടി രൂപയായിരുന്നു വേണ്ടിയിരുന്നത്. പെന്‍ഷന്‍ തുകയില്‍ 400 രൂപ വർധിച്ച ശേഷം 1,050 കോടി രൂപ പെന്‍ഷനുകള്‍ നൽകാൻ ആവശ്യമാണ്. ഗുണഭേക്താക്കളില്‍ പകുതിയോളം പേര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴിയാണ് പണം ലഭിക്കുന്നത്. ബാക്കിയുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തിച്ചു നൽകും.
comments
Prathinidhi Online