മലമ്പുഴ: കൊയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നെല്‍പ്പാടത്തിറങ്ങി കാട്ടാനയുടെ വിളയാട്ടം. കൊട്ടേക്കാട് കിഴക്കേത്തറ സ്വദേശി എം.ജി അജിത്ത് കുമാറിന്റെ മലമ്പുഴ പന്നിമടയിലുള്ള മൂന്നേക്കാര്‍ പാടമാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെയുണ്ടായ കാട്ടാന ആക്രമണത്തില്‍ നശിച്ചത്.
ടസ്‌കര്‍ 5 (പി.ടി 5) എന്ന കാഴ്ചക്കുറവുള്ള കാട്ടാനയാണ് കൃഷി നശിപ്പിച്ചതെന്നാണ് അജിത് കുമാര്‍ പറയുന്നത്. ജലസേചനത്തിനുള്ള പൈപ്പും വരമ്പുകളും ആന നശിപ്പിച്ചു. പ്രദേശത്ത് കാട്ടാന ശല്യം കൂടുതലാണെന്നും ഇത് നെല്‍കൃഷിയെ സാരമായി ബാധിച്ചതായും കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പന്നിമടയിലും പരിസര പ്രദേശങ്ങളിലും ആനയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. കൃഷിയിടങ്ങളിലേക്ക് ആന ഇറങ്ങാന്‍ ഇനിയും സാധ്യതയുണ്ടെന്നും എത്രയും വേഗം അധികാരികള്‍ നടപടിയെടുക്കണമെന്നുമാണ് നാട്ടുകാരുടേുയം കര്‍ഷകരുടേയും ആവശ്യം.
Prathinidhi Online