പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും പേ വിഷബാധയേറ്റ് മരണം. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മയാണ് (65) മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. സെപ്തംബര്‍ ആദ്യ ആഴ്ചയാണ് കൃഷ്ണമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. വാക്‌സീന്‍ സ്വീകരിച്ചിട്ടും പേവിഷ ബാധയേല്‍ക്കുകയായിരുന്നു.
തെരുവുനായ ആക്രമണത്തില്‍ കൃഷ്ണമ്മയ്ക്ക് മുഖത്തും കടിയേറ്റിരുന്നു. തെരുവു നായ ആക്രമണത്തില്‍ കൃഷ്ണമ്മ നിലത്തു വീണതിനെ തുടര്‍ന്നാണ് മുഖത്ത് കടിയേറ്റത്.
comments
Prathinidhi Online