പാലക്കാട്: കുട്ടികളെ പഠിപ്പിക്കുന്നതിനിടെ കൂറ്റനാട് യുവതിക്ക് മിന്നലേറ്റു. കൂറ്റനാട് അരി ഗോഡൗണിന് സമീപം താമസിക്കുന്ന മേനോത്ത് ഞാലില്‍ അശ്വതിക്കാണ് ഇടിമിന്നലേറ്റത്. കുട്ടികളെ പഠിപ്പിക്കുന്നതിനിടെ പുസ്തകം എടുക്കാന്‍ മുറിക്കകത്തേക്ക് കടക്കുന്നതിനിടെയായിരുന്നു അതിശക്തമായ മിന്നലേറ്റത്. അശ്വതിയുടെ കൈക്ക് പൊള്ളലേറ്റിട്ടുണ്ട്.
അശ്വതിയെ ഉടന്‍ തന്നെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിമിന്നലില്‍ നിന്ന് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് കുറച്ച് സമയത്തേക്ക് അശ്വതിയുടെ കൈക്ക്് ചലന ശേഷി നഷ്ടപ്പെട്ടിരുന്നു.
comments
Prathinidhi Online