ചിറ്റൂര്‍: നിരോധിത മയക്കുമരുന്ന് കടത്ത് കേസിലെ പ്രതിയായ യുവതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ആലപ്പുഴ തുമ്പോളി സ്വദേശിനി അതുല്യ റോബിന്‍ (24) ആണ് കരുതല്‍ തടങ്കലിലായത്. പാലക്കാട് ജില്ല പോലീസ് മേധാവി അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നിരോധിത മയക്കുമരുന്നായ എംഡിഎംഎ കടത്തുമായി ബന്ധപ്പെട്ട് നിരവധി കേസുകളില്‍ പ്രതിയാണ് അതുല്യ എന്നാണ് പോലീസ് പറയുന്നത്. ജൂലൈയില്‍ കൊഴിഞ്ഞാമ്പാറ സ്റ്റേഷന്‍ പരിധിയില്‍ വച്ച് മയക്കു മരുന്ന് കടത്തുന്നതിനിടെ പിടിയിലായിരുന്നു.
comments
Prathinidhi Online