പ്രസവത്തിനിടെ യുവതി മരിച്ചു; ചികിത്സാപ്പിഴവ് ആരോപിച്ച് എസ്‌ഐടി ആശുപത്രിയില്‍ കൈക്കുഞ്ഞുമായി കുടുംബത്തിന്റെ പ്രതിഷേധം

തിരുവനന്തപുരം: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ തിരുവനന്തപുരം എസ്‌ഐടി ആശുപത്രിയില്‍ കൈക്കുഞ്ഞുമായി കുടുംബം പ്രതിഷേധിക്കുന്നു. പ്രസവത്തിനു പിന്നാലെ അണുബാധയേറ്റ് യുവതി മരിച്ചതില്‍ ആശുപത്രിയുടെ ഭാഗത്ത് നിന്ന് ചികിത്സാപ്പിഴവ് ഉണ്ടായെന്നാണ് കുടുംബം ആരോപിക്കുന്നത്. തിരുവനനന്തപുരം കരിക്കകം സ്വദേശിനി ശിവപ്രിയ (26) ഞായറാഴ്ച ഉച്ചയ്ക്കാണ് മരിച്ചത്.

മരിച്ച ശിവപ്രിയ

ഒക്ടോബര്‍ 22ന് എസ്‌ഐടി ആശുപത്രിയില്‍ വച്ചായിരുന്നു ശിവപ്രിയയുടെ പ്രസവം. 25ന് ആശുപത്രി വിട്ട ഇവര്‍ പനിയെ തുടര്‍ന്ന് 26ന് വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റായി. എന്നാല്‍ ആരോഗ്യനില വഷളാവുകയും മെഡിക്കല്‍ കോളജിലേക്ക് ഇവരെ മാറ്റുകയും ചെയ്തിരുന്നു. ആരോഗ്യവാസ്ഥ മോശമായതോടെ ശിവപ്രിയയെ ഐസിയുവില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നതിനിടെ ഞായറാഴ്ച ഉച്ചയോടെ മരണം സംഭവിച്ചു. മെഡിക്കല്‍ കോളജില്‍ നടത്തിയ രക്തപരിശോധനയില്‍ അണുബാധ കണ്ടെത്തിയിരുന്നു. എസ്‌ഐടി ആശുപത്രിയില്‍ വച്ചാണ് ശിവപ്രിയയ്ക്ക് അണുബാധ ഉണ്ടായതെന്നും ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ഇതോടെ നാട്ടുകാരും ബന്ധുക്കളും ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിക്കുകയാണ്.

കൊല്ലത്തെ ഓട്ടോറിക്ഷ തൊഴിലാളിയായിരുന്ന വേണു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ദിവസം മരിച്ചതില്‍ ആശുപത്രിക്കെതിരെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. വേണുവിന് മതിയായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിനു പുറമെ മരണത്തിന് മണിക്കൂറുകള്‍ മുന്‍പ് വേണു തന്നെ ഇതേ ആരോപണം ഉന്നയിച്ച് സുഹൃത്തിന് അയച്ച ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു. വേണുവിന്റെ മരണം ചര്‍ച്ചയായിരിക്കുന്നതിന് പിന്നാലെയാണ് മറ്റൊരു സര്‍ക്കാര്‍ ആശുപത്രിക്കെതിരെ കൂടെ ചികിത്സാപ്പിഴവ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …