സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചത്. ഉദ്യം പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള സംരംഭകരില്‍ 42 ശതമാനം വനിതകളാണെന്ന പ്രത്യേക കേരളത്തിനുണ്ടെന്നും സംസ്ഥാനത്തെ ആദ്യത്തെ സ്വകാര്യ വനിതാ വ്യവസായ പാര്‍ക്ക് ആണ് ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് എന്നത് അഭിനന്ദനാര്‍ഹമാണെന്നും ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങളിലൊന്ന് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്കുള്ള മാനദണ്ഡങ്ങള്‍ പുന:പരിശോധിക്കുക എന്നതാണ്. സംസ്ഥാനത്ത് 40 വ്യവസായ പാര്‍ക്കുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വ്യവസായ സംരംഭങ്ങള്‍ക്ക് മികച്ച പ്രോത്സാഹനമാണ് നല്‍കി വരുന്നതെന്നും മന്ത്രി പറഞ്ഞു. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വ്യവസായ വകുപ്പിന്റെ കീഴില്‍ പുരസ്‌കാരങ്ങള്‍ നല്‍കിവരുന്നുണ്ട്.

പരിപാടിയില്‍ കെ പ്രേംകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുരേഷ്, ലക്കിടി-പേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ചിത്ര, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ടി.ജി സാഗര്‍, വ്യവസായ വാണിജ്യവകുപ്പ് അഡീഷ്ണല്‍ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ചെറുകിട വ്യവസായ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ നിസാറുദ്ദീന്‍, ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് മാനേജിംഗ് പാര്‍ട്ണര്‍മാരായ എന്‍.എച്ച് സല്‍മ, ആഷിബ , ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബെനഡിക്ട് വില്യം ജോണ്‍, മറ്റു ജനപ്രതിനിധികള്‍, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

comments

Check Also

ആലപ്പുഴയില്‍ 4 പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; 13785 വളര്‍ത്തു പക്ഷികളെ കൊന്ന് നശിപ്പിക്കും

ആലപ്പുഴ: ജില്ലയില്‍ നാല് പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് അസുഖബാധ …