പാലക്കാട് ആശാരിപ്പണിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു; അപകടം ഡ്രില്‍ ചെയ്യുന്നതിനിടെ

കൂറ്റനാട്: ആശാരിപ്പണിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. മങ്കര കല്ലൂര്‍ അമ്പലപ്പടി വീട്ടില്‍ രവിചന്ദ്രന്‍ (53) ആണ് മരിച്ചത്. കൂറ്റനാട് വലിയ പള്ളിക്ക് സമീപത്തെ കെട്ടിടത്തില്‍ ഡ്രില്‍ മെഷീന്‍ ഉപയോഗിച്ച് സ്‌ക്രൂ ചെയ്യുന്നതിനിടെയായിരുന്നു അപകടം. കുഴഞ്ഞു വീണ രവിചന്ദ്രനെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സരസ്വതിയാണ് ഭാര്യ. അജയ്, അഞ്ജന, അമല്‍ എന്നിവര്‍ മക്കളാണ്. ചാലിശ്ശേരി പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …