റീല്‍സ് ചിത്രീകരിക്കുന്നതിനിടെ കഴുത്തില്‍ കുരുക്ക് മുറുകി; യുവാവിന് ദാരുണാന്ത്യം

കാസര്‍ഗോഡ്: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ കഴുത്തില്‍ കുരുക്ക് മുറുകി യുവാവ് ദാരുണാന്ത്യം. ആരിക്കാട് സ്വദേശി സന്തോഷ് (30)ആണ് മരിച്ചത്. തൂങ്ങി മരിക്കുന്നതായി വീട്ടില്‍ വച്ച് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു. വെള്ളിയാഴ്ച 10.30ഓടെയായിരുന്നു അപകടം. ഉയരം കിട്ടാനായി തെര്‍മോക്കോളിന്റെ പുറത്താണ് കയറി നിന്നത്. സന്തോഷ് കയറി നിന്നതോടെ തെര്‍മോക്കോള്‍ പൊട്ടുകയും കഴുത്തില്‍ കുരുക്ക് മുറുകുകയുമായിരുന്നെന്നാണ് പ്രാഥമിക നിഗമനം.

റീല്‍സിന്റെ ദൃശ്യങ്ങള്‍ സന്തോഷ് സുഹൃത്തിന് വാട്‌സ്ആപില്‍ അയച്ചു കൊടുത്തിരുന്നു. ദൃശ്യങ്ങള്‍ കണ്ട സുഹൃത്ത് തിരിച്ചു വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. പിന്നീടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആരിക്കാടി ബാബു-സുമതി ദമ്പതികളുടെ മകനാണ്. ഭവ്യ ഏക സഹോദരിയാണ്.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …