ഇന്ത്യക്കാര്‍ക്കായി 89 രൂപയുടെ പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുമായി യൂട്യൂബ്

പരസ്യങ്ങളുടെ വലിയ തടസമില്ലാതെ യൂട്യൂബില്‍ വീഡിയോകള്‍ ആസ്വദിക്കാനാകുക എന്നത് പലരും കൊതിക്കുന്ന ഒരു കാര്യം തന്നെയാണ്. പ്രീമിയം പ്ലാനുകള്‍ സബ്‌സ്‌ക്രൈബ് ചെയ്ത ഉപഭോക്താക്കള്‍ക്കാണ് ഇത്തരം സൗകര്യങ്ങള്‍ യൂട്യൂബ് ചെയ്തു കൊടുക്കാറ്. ഇപ്പോഴിതാ ഇന്ത്യക്കാര്‍ക്കായി യൂട്യൂബ് ചിലവു കുറഞ്ഞ പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചിരിക്കയാണ്. മാസം 89 രൂപ വിലവരുന്ന പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. നേരത്തേ ചില രാജ്യങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷന്‍ അവതരിപ്പിച്ചിരുന്നു. വരും ആഴ്ചകളില്‍ പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷന്‍ റീചാര്‍ജുകള്‍ ചെയ്യാനാകും.

പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷന്‍ ഗുണങ്ങള്‍
പുതിയ പ്രീമിയം ലൈറ്റ് പ്ലാന്‍ വീഡിയോ ക്രിയേറ്റര്‍മാര്‍ക്കും പരസ്യ പങ്കാളികള്‍ക്കും കൂടുതല്‍ വരുമാനം സൃഷ്ടിക്കുമെന്നും ഗൂഗിള്‍ അവകാശപ്പെടുന്നു.

യൂട്യൂബ് വീഡിയോകള്‍ കാണുന്ന സാധാരണ ഉപയോക്താക്കളുടെ ബുദ്ധിമുട്ടുകളിലൊന്ന് പരസ്യങ്ങളുടെ അതിപ്രസരമാണ്. എന്നാല്‍ യൂട്യൂബ് പ്രീമിയം പ്ലാനുകളുടെ വരിക്കാര്‍ക്ക് വീഡിയോകള്‍ പരസ്യരഹിതമായി കാണാം. യൂട്യൂബ് മ്യൂസിക്കിലും മ്യൂസിക് വീഡിയോകളിലും പരസ്യം പ്രദര്‍ശിപ്പിക്കില്ല. ഉള്ളടക്കങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനും ബാക്ക്ക്രൗണ്ടില്‍ പ്ലേ ചെയ്യാനുള്ള ഓപ്ഷനും പ്രീമിയം പ്ലാനുകള്‍ നല്‍കുന്നു. അതേസമയം പ്രീമിയം ലൈറ്റ് പ്ലാനില്‍ മിക്ക വീഡിയോകളും പരസ്യരഹിതമായി കാണാമെങ്കിലും മ്യൂസിക് ആന്‍ഡ് മ്യൂസിക് വീഡിയോസ് ആഡ്-ഫ്രീ, ഡൗണ്‍ലോഡ്സ് ആന്‍ഡ് ബാക്ക്ഗ്രൗണ്ട്സ് പ്ലേ എന്നീ സൗകര്യങ്ങള്‍ ലഭിക്കില്ല. ഇതാണ് മറ്റ് യൂട്യൂബ് പ്രീമിയം പ്ലാനുകളില്‍ നിന്ന് പ്രീമിയം ലൈറ്റ് പ്ലാനിനുള്ള പ്രധാന വ്യത്യാസം. എങ്കിലും മൊബൈല്‍ ഫോണിലും ലാപ്ടോപ്പുകളിലും സ്മാര്‍ട്ട്ടിവികളിലും പ്രീമിയം ലൈറ്റ് പ്ലാന്‍ വഴി ഉപയോക്താക്കള്‍ക്ക് യൂട്യൂബ് ആക്സസ് ലഭിക്കും.

 

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …